Sunday, January 27, 2008

ക്യാമറാ പരീക്ഷണം (ഫോട്ടോ)

ഈ പരീക്ഷണത്തിന്‍ ആദ്യം വേണ്ടത് ഒരു പിപ്പറ്റ്, രണ്ട് ബ്യൂററ്റ്, 2 ലിറ്റര്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ്, 100മി.ലി. സള്‍ഫ്യൂറിക് ആസിഡ് (ഹൊ എന്ത് കഷ്ടാണ്‍ ഈ തരം വാക്കുകള്‍ മലയാളത്തില്‍ എഴുതാന്‍. വെറുതെയല്ല, ജപ്പാന്‍‌കാരും ചൈനക്കാരും ഇതിനൊക്കെ അവരുടെ ഭാഷയില്‍ വേറേ പേരിട്ടത്!) ആണ്‍. ഇതു കൂടാതെ ഒരു ക്യാമറയും, ഒരു മെഴുകുതിരിയും വേണം.
ആദ്യം മെഴുകുതിരി കത്തിക്കുക. എന്നിട്ട് അതിന്റെ ഫോട്ടോയെടുക്കുക. നന്നായില്ലെങ്കില്‍ നന്നാവുന്നത് വരെ തുടരുക. ഇതാ ഒരു സേമ്പിള്‍!


ഇനി ഇതാ ഈ താഴെ കാണുന്നത് പോലെ വേറൊരു ഫോട്ടോ പിടിക്കുക. എങ്ങനെയെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. പറഞ്ഞ് തരണമെന്നുണ്ട്, പക്ഷെ എനിക്കും അറിയില്ല!

ഇനിയാണ്‍ ഏറ്റവും സൂക്ഷിച്ച് ചെയ്യേണ്ട കാര്യം..ആദ്യം എടുത്ത പിപ്പറ്റും ബ്യൂററ്റും ഒക്കെ യാതൊരു അപകടവും സംഭവിക്കാതെ എടുത്തിടത്ത് തന്നെ തിരിച്ച് വെക്കുക.
ഏത് ക്യാമറ കിട്ടിയാലും അത്കൊണ്ട് എന്തെങ്കിലും കൊനുഷ്ട് പടമെടുത്ത് ആളെ പേടിപ്പിക്കുന്ന എന്റെ സ്വന്തം അനിയനാണ്‍ ഇതിന്റെയും പുറകില്‍! അതുകൊണ്ട് ഇത് അവന്‍ വെടിക്കെട്ട് ചെയ്യുന്നു :)

Saturday, January 26, 2008

ഞാന്‍ കാണാത്ത ഇന്ത്യ

സായ്‌നാഥിന്റെ “Everybody Loves a Good Drought” എന്ന പുസ്തകത്തെപ്പറ്റി എഴുതിയത്.

Sunday, December 09, 2007

ഇംഗ്ലീഷ് പുലികളി



“ദെന്തൊരു കളറാടാ ഇത്, വേറെ സോക്സൊന്നും ഇല്ലേ ഇടാന്‍. പുലികളിക്ക് പോണ പോലുണ്ടല്ലോ”

“വാട്ടിസ് ദിസ് പുളികളി?”

“പുളികളിയല്ലടാ, പുലികളി..പുലികളി.”

“വാട്ടിസ് ദാറ്റ്? ടെല്‍ മി ഇന്‍ ഇം‌ഗ്ലീഷ്“

“ (ആത്മഗതം : തൊലഞ്ഞു ! ഇതിന്റെ ഇം‌ഗ്ലീഷ് പേര്‍ എവിടെപ്പോയി കണ്ടുപിടിക്കും? വല്ല ടൈഗര്‍ ഗെയിം‌ന്നോ മറ്റോ പറഞ്ഞാലോ..അല്ലെങ്കില്‍ വേണ്ട, അത് പറഞ്ഞാ അത് വെച്ച് അവന്‍ ഗൂഗിള്‍ ചെയ്താ നമ്മടെ കാര്യം കഷ്ടത്തിലാവും!) ഒന്നൂല്ല നീ ആ സോക്സ് തന്നെ ഇട്ടോ!“

“താങ്ക് യൂ”!


ഇംഗ്ലീഷ് പഠിക്കണെങ്കില്‍ പിള്ളാരെ ബോറ്ഡിംഗ് സ്കൂളില്‍ വിടുന്നതാണ്‍ നല്ലത് (തന്തമാര്‍ക്ക് നല്ലത്!) എന്ന് പറഞ്ഞ ആ മഹാന്‍ ഒരു ദീര്‍ഘദര്‍ശി തന്നെ!

Sunday, November 25, 2007

സിംഗപ്പൂരിലേക്ക് ഒരു എത്തിനോട്ടം..(ഫോട്ടോ പോസ്റ്റ്)

ദിസ് കൈമള്‍: ഫോട്ടോ പോസ്റ്റ്ന്നൊക്കെ കേട്ട് ഓടിവരുന്നവരുടെ ശ്രദ്ധക്ക്.


എത്രയായാലും ഫോട്ടോ എടുത്തത് ഞാനാണേ. അമിതപ്രതീക്ഷ അരുത്! :)



ന്നാ തൊടങ്ങ്വല്ലേ..


മൂന്ന് നാലു വര്‍ഷം മുമ്പ് അമേരിക്കയിലെ ഒരു Domestic വിമാനയാത്രയില്‍, കൂടെയുണ്ടായിരുന്ന സായിപ്പ് ലോഹ്യം കൂടാന്‍ വന്നു. ഞാന്‍ സിംഗപ്പൂരില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അങ്ങോര്‍ക്ക് അപാര സന്തോഷം. “ചൈനയില്‍ ഇപ്പോ നല്ല തണുപ്പാരിക്കും അല്ലേ” തുടങ്ങി ചോദ്യങ്ങളെല്ലാം ചൈനയെ തൊട്ടോണ്ടായിരുന്നു. ഇയാളെന്തിനാ എന്നോട് ചൈനയെ പറ്റി പറയുന്നത് എന്നെനിക്ക് മനസ്സിലാവാത്തതുകൊണ്ട്, അവിടെയും ഇവിടെയും തൊടാതെ ഉത്തരം കൊടുത്തു. കുറച്ച് കഴിഞ്ഞപ്പോള്‍ സംഗതി കത്തി! സിംഗപ്പൂര്‍ എന്നത് ചൈനയിലെ ഒരു നഗരമാണെന്നാണ്‍ സായിപ്പിന്റെ ചിന്ത! അമേരിക്കക്കാരുടെ (കു)പ്രശസ്തമായ,ലോകവിവരത്തിനെ പറ്റി പറഞ്ഞാല്‍ തീരുന്ന വിഷയമേ ഉള്ളൂ അത് എങ്കിലും, സിംഗപ്പൂരിനെ പറ്റി പലര്‍ക്കും പല തെറ്റിദ്ധാരണകളും ഉണ്ട് എന്നുള്ളത് സത്യം മാത്രം. “Singapore is a fine city... For spitting fine 2000$, for littering fine 3000$ " ന്നെഴുതിയ T-Shirt കണ്ടിട്ടുണ്ട്! അത്രക്കൊന്നും ഇല്ലെങ്കിലും നിയമം ഉണ്ടാക്കിക്കഴിഞ്ഞാല്‍ 100% അത് എല്ലാവരും പാലിക്കണം എന്നത് അച്ചട്ട്! പലനിയമങ്ങളും ഇന്ത്യന്‍ പീനല്‍ കോഡില്‍ നിന്ന് അതേ പടി പകര്‍ത്തിയതാണത്രേ, പക്ഷെ പറഞ്ഞിട്ടെന്താ ആ നിയമങ്ങളൊന്നും ഇന്ത്യയില്‍ നമ്മള്‍ കേട്ടിട്ട് കൂടി ഉണ്ടാവില്ല!




Anyway, എനിക്ക് സിംഗപ്പൂരിന്റെ കുറച്ച് ഫോട്ടോ പോസ്റ്റണം. നിങ്ങളങ്ങിനെ ചുമ്മാ ഫോട്ടോ കാണണ്ട, എന്റെ വക അല്പം ബോറടിയും കൂടെ നടക്കട്ടെന്ന് കരുതിയാണ്‍ തുടങ്ങിയത്. ഇപ്പോ എനിക്ക്തന്നെ മടുത്തു! എന്നാ ഫോട്ടോ കാണ്വല്ലേ..


ഇത് സിംഗപ്പൂരിന്റെ മുഖമുദ്രയായിട്ട് എവിടെയും കാണിക്കാറുള്ള “Esplanade"! ഗംഭീരന്‍ ഒരു തിയേറ്ററാണിത്. Durian ന്റെ ആകൃതിയില്‍ ഉണ്ടാക്കിയ ഈ കെട്ടിടത്തിന്റെ രാത്രി ദൃശ്യം അതിഗംഭീരമാണ്‍. ഇതാ താഴെ കാണൂ.



വര്‍ഷങ്ങളോളം പ്ലാന്‍ ചെയ്തിട്ടാണ്‍ ഇവിടെ ഓരോ റോഡും കെട്ടിടങ്ങളും ഉണ്ടാക്കുന്നത്. കുറ്റമറ്റവിധം ഇങ്ങിനെ ഒരു concrete നഗരം ഉണ്ടാക്കുക എന്നത് ചില്ലറക്കാര്യമല്ല.

പക്ഷെ പറഞ്ഞിട്ടെന്താ, മുകളിലേക്ക് കയറികയറി ഇപ്പം ആകാശം മുട്ടാറായി. അതുകൊണ്ടിപ്പം നഗരവികസനം നടക്കുന്നത് മണ്ണിന്റെ അടിയിലാണ്‍. കിലോമീറ്ററുകളോളം ട്രൈയിന്‍ പാത ഇപ്പോള്‍ ഭൂമിക്കടിയിലാണ്‍. വീണ്ടും കുറെ പണി നടന്നു കൊണ്ടിരിക്കുന്നു. ഇരുപത്താറാം നിലയിലെ എന്റെ ഓഫീസില്‍ നിന്നു നോക്കുമ്പോള്‍ ഇടക്കിടക്ക് അവിടെയും ഇവിടെയുമായി ഓരോന്ന് പൊട്ടിമുളക്കുന്നത് കാണാം- റെയില്‌വേ സ്റ്റേഷനേ!





സിംഗപ്പൂര്‍ ടൂറിസത്തിന്റെ ഏത് ബ്രോഷറ് എടുത്താലും ഉണ്ടാവും ഒരു Merlion ഫോട്ടോ അതില്‍. കാണാന്‍‌മാത്രം ഒന്നും അതിലില്ല. എന്നാലും മണിക്കൂറുകളോളം യാത്ര ചെയ്ത് ക്ഷീണിച്ച് വരുന്ന ടൂറിസ്റ്റുകളെ ഒന്നൊഴിയാതെ ഇവിടെ കൊണ്ടു വന്ന് “ഹൂ ഹാ” ന്ന് പറയിപ്പിക്കാന്‍ ഇവിടത്തെ ടൂറ് ഓപ്പറേറ്റര്‍മാര്‍ പെടുന്ന പാട് അപാരം!



സിംഗപ്പൂരിന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു പാര്‍പ്പിടപ്രശ്നം. അതിമനോഹരമായി അവരത് കൈകാര്യം ചെയ്തു- HDB എന്ന പ്രസ്ഥാനം വഴി! തീപ്പെട്ടിക്കൂട്പോലുള്ള ഈ estate കള്‍ കാണൂ.. കാണുന്നപോലെയല്ലാട്ടോ, മനോഹരമാണ്‍ കെട്ടിടങ്ങളുടെ അകവും പുറവും

സിംഗപ്പൂരിന്റെ എടുത്ത് പറയാവുന്ന വേറൊരു പ്രത്യേകത ഇവിടുത്തെ പാര്‍ക്കുകളുടെ എണ്ണമാണ്‍. അവ ഭംഗിയായി സൂക്ഷിക്കുന്നതില്‍ എല്ലാവരും കാണിക്കുന്ന ഉത്സാഹവും വേറെവിടെയും കാണാത്തത് തന്നെ.
താഴെ : കല്യാണപന്തലില്‍ നിന്ന് ഒളിച്ചോടിയ നവമിഥുനങ്ങള്‍, ദേ പാര്‍ക്കില്‍!


മനോഹരമായ ഒരു ശില്‍പ്പം.




താഴെ - ‌ ഭാര്‍‌ഗ്ഗവീറോഡ് (ഭാര്‍ഗ്ഗവീനിലയംസ്റ്റൈല് :))





സിംഗപ്പൂരില്‍ , വീട്ടില്‍ പൂച്ചയെ വളര്‍ത്താന്‍ പാടില്ലാന്ന് നിയമമുണ്ട്. പക്ഷെ പട്ടിയെ വളര്‍ത്താം. ( ഹോങ്കോങ്ങില്‍ നേരെ തിരിച്ചാണ്‍!:)) വളര്‍ത്തിക്കൂടാന്നുണ്ടെങ്കിലും പൂച്ചകള്‍ക്ക് യാതൊരു കുറവുമില്ല!


താഴെ: വീടില്ലേലും ഞങ്ങള്‍ക്കും ജീവിക്കേണ്ടേ സാര്‍








ഇനി, നാളെ സിംഗപ്പൂരിനോട് വിടപറഞ്ഞ് പോകുന്ന നിഷ്കളങ്കന്‍ എന്ന ബ്ലോഗര്‍ സുഹൃത്തിന്‍ എന്റെ വക.


Tuesday, November 20, 2007

തവളക്കാല്‍.


“12 അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കല്‍നിന്നു ഇറങ്ങി ഫറവോന്റെ മേല്‍ വരുത്തിയ തവളനിമിത്തം മോശെ യഹോവയോടു പ്രാര്‍ത്ഥിച്ചു.
13 മോശെയുടെ പ്രാര്‍ത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി.
14 അവര്‍ അതിനെ കൂമ്പാരംകൂമ്പാരമായി കൂട്ടി; ദേശം നാറുകയും ചെയ്തു. “

തവളക്കാല്‍ വില്‍ക്കാന്‍ വെച്ചത് ആദ്യമായിട്ടാണ്‍ കാണുന്നത്. വില കണ്ടപ്പോള്‍ ഞെട്ടി! എന്നാപ്പിന്നെ നിങ്ങളും ഞെട്ടിക്കോട്ടേന്ന് കരുതി പോസ്റ്റുന്നു!

Saturday, September 22, 2007

ബദലപ്പാ


വക്കാരിയുടെ തുരുത്തിനൊരു തിരുത്ത്.!!!

Saturday, September 08, 2007

തേങ്ങയും ആരോഗ്യവും!


സിംഹപുരി ഗവണ്മെന്റിനൊരു പ്രത്യേകതയുണ്ട്. എന്തേലും ഒരു സാധനം കൊള്ളില്ലാന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉടനെ അത് കാര്യമായി നാട്ടുകാരെ അറിയിക്കും. തേങ്ങയും തേങ്ങാപ്പാലും വെളിച്ചെണ്ണയും കഴിച്ചാല്‍ തട്ടിപ്പോകാന്‍ വേറെ പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട എന്ന് ആരോ പറഞ്ഞു, എന്നാ അത് നാലാളെ അറിയിക്കാംന്നും വെച്ചു, ബോറ്ഡും വെച്ചു. അത്ര തന്നെ.. നാട്ടുകാര്‍ക്ക് പിന്നെ എന്തുവേണേലും അവനവന്റെ യുക്തം പോലെ ചെയ്യാം!
എന്തായാലും തേങ്ങയും വെളിച്ചെണ്ണയുമില്ലാതെ നമ്മള്‍ മലയാളികള്‍ക്ക് എന്ത് ജീവിതം! പിന്നെ നമ്മളെപ്പോലുള്ളവന്‍ തട്ടിപ്പോയാലും സിംഗപ്പൂരിന്‍ ഒരു തേങ്ങേമില്ലാന്ന് സിംഗപ്പൂരും!
ചന്ദ്രേട്ടന്റെ ഈ പോസ്റ്റ് കണ്ടപ്പോളാണ്‍ ഇത് പോസ്റ്റാന്‍ തോന്നിയത്!