Saturday, September 08, 2007

തേങ്ങയും ആരോഗ്യവും!


സിംഹപുരി ഗവണ്മെന്റിനൊരു പ്രത്യേകതയുണ്ട്. എന്തേലും ഒരു സാധനം കൊള്ളില്ലാന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉടനെ അത് കാര്യമായി നാട്ടുകാരെ അറിയിക്കും. തേങ്ങയും തേങ്ങാപ്പാലും വെളിച്ചെണ്ണയും കഴിച്ചാല്‍ തട്ടിപ്പോകാന്‍ വേറെ പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട എന്ന് ആരോ പറഞ്ഞു, എന്നാ അത് നാലാളെ അറിയിക്കാംന്നും വെച്ചു, ബോറ്ഡും വെച്ചു. അത്ര തന്നെ.. നാട്ടുകാര്‍ക്ക് പിന്നെ എന്തുവേണേലും അവനവന്റെ യുക്തം പോലെ ചെയ്യാം!
എന്തായാലും തേങ്ങയും വെളിച്ചെണ്ണയുമില്ലാതെ നമ്മള്‍ മലയാളികള്‍ക്ക് എന്ത് ജീവിതം! പിന്നെ നമ്മളെപ്പോലുള്ളവന്‍ തട്ടിപ്പോയാലും സിംഗപ്പൂരിന്‍ ഒരു തേങ്ങേമില്ലാന്ന് സിംഗപ്പൂരും!
ചന്ദ്രേട്ടന്റെ ഈ പോസ്റ്റ് കണ്ടപ്പോളാണ്‍ ഇത് പോസ്റ്റാന്‍ തോന്നിയത്!

12 അഭിപ്രായങ്ങള്‍:

Satheesh :: സതീഷ് said...

ഈ പോസ്റ്റ് ചന്ദ്രേട്ടന് വെടിക്കെട്ട് ചെയ്യുന്നു!

മൂര്‍ത്തി said...

തേങ്ങ പോസ്റ്റില്‍ തേങ്ങ എന്റെ വക!

ബഹുവ്രീഹി=bahuvreehi said...

സതീഷ് ഭായ്..
ഈ ബോര്‍ഡ് ഞാന്‍ കണ്ടിട്ടില്ല്യ ഇതു വരെ!

“പിന്നെ നമ്മളെപ്പോലുള്ളവന്‍ തട്ടിപ്പോയാലും സിംഗപ്പൂരിന്‍ ഒരു തേങ്ങേമില്ലാന്ന് സിംഗപ്പൂരും!“

കോകോ‘നട്ട്‘കേസ്? നുമ്മ മലയാളികളെ ഉദ്ദേശിച്ചുതന്നെ!?!

തേങ്ങയില്ലാ‍തെ പുട്ടില്ല... എന്നെ കൂടാതെ ഭാരത ചരിത്രമില്ല എന്നാ‍രോ പറഞ്ഞിട്ടില്ല്യെ?

Satheesh :: സതീഷ് said...

മൂര്‍ത്തി, നന്ദി!
ബഹൂ, ഇതിവിടെ എല്ലാ ബസ് സ്റ്റോപ്പിലും വെച്ചിട്ടുണ്ടല്ലോ! QueensTown ലെ ബസ്‌സ്റ്റോപ്പില്‍ നിന്നാണ്‍ ഞാനിത് തൂക്കിയത്!

കൊച്ചുത്രേസ്യ said...

ച്ഛെ നമ്മടെ തേങ്ങയെ പറഞ്ഞിട്ടും കയ്യും കെട്ടി നോക്കി നില്‍ക്കുന്നോ!! ഒരു തേങ്ങയെടുത്ത്‌ ആ ബോര്‍ഡു തൂക്കിയവന്റെ തലക്കിട്ടെറിയൂ....

ശ്‌ ശ്‌ ഈ പറഞ്ഞതിലെന്തെങ്കിലും സത്യമുണ്ടോ??

said...

എന്തെങ്കിലും സാധനം കൊള്ളാം ന്നു പറഞാല് അവരു പോസ്റ്ററ് ഒട്ടിക്കുവോ? ന്നാ ചന്ദ്രേട്ടന്റെ പോസ്റ്റിന്റെ ലിങ്ക് അയച്ചു കൊടുക്കായിരുന്നു.

നിഷ്ക്കളങ്കന്‍ said...

ഞാനും ഇത് ഇതുവരെക്കണ്ടിട്ടില്ല സിംഗപ്പൂരെങ്ങും. ലാവെന്‍ഡറീന്ന് സിറ്റിഹോളു വഴി അങ് മോക്യോക്ക് (ഹൊ..ഈ സ്ഥലപ്പേരൊക്കെ മലയാളത്തിലെഴുതുമ്പോള്‍ ഒരു വൃത്തികേട്.. ഈ ചൈനീസ് വായിച്ചു വായിച്ച്.) പോണവഴി ഇതുവരെ ശ്രദ്ധിച്ചില്ല. കേട്ടാ.

ശ്രീ said...

ആരവിടെ? ഇതു നമ്മള്‍‌ കേരളീയര്‍‌ക്കിട്ടൊന്നു താങ്ങിയതല്ലേ? ധൈര്യമുണ്ടേല്‍‌ കേരളത്തിലേക്കു വരാന്‍‌ പറ...
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ലോകത്തിലേറ്റവും പുരാതനവും വലുതുമാണ് സിംഗപ്പൂര്‍ മലയാളി അസോ. എന്ന് ഒരാള്‍ ഏഷ്യാനെറ്റിലു കത്തി വയ്ക്കുന്നത് കഴിഞ്ഞ ആഴ്ച കണ്ടിരുന്നല്ലോ.. പുരാതനം എന്നുദ്ദേശിച്ചത് ഒടിച്ചു മടക്കിഅടുപ്പിലു വെയ്ക്കാനായി എന്ന അര്‍ത്ഥത്തിലാണോ..

ഓടോ: തേങ്ങയെ ഇങ്ങനെ കളിയാക്കീട്ട്!! അവിടെ കല്ലൊരെണ്ണം എടുക്കാനില്ലെ?

word veri കളഞ്ഞില്ലേല്‍ ആദ്യത്തെ ഏറ് ബ്ലോഗിനിട്ടായിരിക്കും എന്നിട്ട് ബോര്‍ഡിനിട്ട്.:)

നിഷ്ക്കളങ്കന്‍ said...
This post has been removed by the author.
നിഷ്ക്കളങ്കന്‍ said...

പുരാതനം തന്നെ മലയാളി അസോ. ചാത്താ. പക്ഷേ സ്വഭാവം തനി മലയാളം തന്നെ :))
തേങ്ങയെയും തേങ്ങാ ഉല്‍പ്പന്നങ്ങളേയും മലയാളിയേക്കാളും (കൂടുതല്‍ എന്നുതന്നെ പറയാം) ഉപയോഗിയ്ക്കുന്ന മലയാക്കാര്‍ (മലേഷ്യാക്കാര്‍) ഇവിടത്തെ ഒരു മഹാഭൂരിപക്ഷമാണ്.

ദേവന്‍ said...

സതീഷേ,
ഇടത്തോട്ട് തിരിഞ്ഞ് അതിര്‍ത്തിക്കപ്പുറത്തേക്ക് നോക്കിക്കേ, കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ഓയില്‍ പാം തോട്ടങ്ങള്‍ കണ്ടില്ലേ! അവര്‍ക്കും ജീവിക്കണ്ടേ (ആരു തുലഞ്ഞാലും ചത്താലും കെട്ടാലും)
സലാമത് ദെത്താങ്ങ്!